കോട്ടയം: മുണ്ടക്കയത്ത് നാല് വയസ്സുകാരിയെ ഒന്നരമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അഭിജിത്തിനെ(20)യാണ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇതോടെയാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വ്യക്തിയുടെ മൃതദേഹം ബസ് സ്റ്റോപില് കിടന്നത് മൂന്ന് മണിക്കൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക