അങ്കമാലി അത്താണിയിൽ കഴിഞ്ഞദിവസം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാൽനട യാത്രികന്റെ മേലേക്ക് പാഞ്ഞുകയറുന്നതാണ് വീഡിയോയില്‍. മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ നിയന്ത്രണം വിട്ട വാഹനം വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അങ്കമാലി ഭാഗത്തു നിന്നു വരികയായിരുന്ന ജീപ്പ് അത്താണി എസ്എൻഡിപി ഓഫിസിനു മുൻപിലെ കൊടും വളവിൽ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം തെറ്റി റോഡിൽ വട്ടം കറങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ കാൽനടയാത്രികന് ജീവൻ നഷ്ടമായി. റോഡില്‍ വട്ടം കറങ്ങിയ വാഹനം യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക