കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയാണ് സൗമ്യ.
അതീവജാഗ്രത; ചൈനയെ വിശ്വാസമില്ല; വ്യോമനിരീക്ഷണം ശക്തം
സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന. സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വർക്ഷോപ്പില്‍ സ്വപ്നയ്ക്കും പങ്കാളിത്തമുണ്ടായിരുന്നു. സ്വപ്നയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൗമ്യയിൽനിന്ന് ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നാണ് സിബിഐ ഇപ്പോള്‍ പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ മാത്രമേ സിബിഐയ്ക്ക് നിലവില്‍ കേസ് ഏറ്റെടുക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക