ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലങ്ങള്‍ ഇന്ന് വൈകീട്ട് മൂന്നിന് ദി കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) പ്രഖ്യാപിക്കും. പതിവുപോലെ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷ ഇടയ്ക്കുവച്ച് മാറ്റുകയായിരുന്നു.
മാറ്റി വച്ച പരീക്ഷകള്‍ ജൂലൈയില്‍ നടത്താനായിരുന്നുസിഐഎസ്സിഇയുടെ ആലോചന. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് നിരവധി സംസ്ഥാന ബോര്‍ഡുകളും സിബിഎസ്ഇയും ബാക്കിയുള്ള പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു.
സിഐഎസ് ഇക്ക് പന്ത്രണ്ടാം ക്ലാസില്‍ എട്ടും പത്താം ക്ലാസില്‍ ആറും പരീക്ഷകളാണ് അവശേഷിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്കൂള്‍ മൂല്യനിര്‍ണയത്തിലെ പ്രകടനം കൂടി വിലയിരുത്തിയാവും ഫലപ്രഖ്യാപനം. എന്നാല്‍ റദ്ദാക്കിയ പരീക്ഷകളെഴുതാന്‍ പിന്നീട് അവസരം ലഭിക്കും.ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org.ല്‍ ഫലങ്ങള്‍ പരിശോധിക്കാം.09248082883 എന്ന നമ്ബറിലേക്ക് യുണീക് ഐഡി അയച്ചുകൊണ്ട് എസ്എംഎസ് വഴിയും ഫലം പരിശോധിക്കാം.
കഴിഞ്ഞ വര്‍ഷം ഐസിഎസ്സിഇയില് 98.54 ആയിരുന്നു വിജയശതമാനം. ഐഎസ്സിയില് 96.52 ശതമാനമായിരുന്നു വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക