വെബ് സിരീസുകളിൽ അഭിനയിക്കാൻ തയ്യാറെടുത്ത് നടൻ വിജയ് സേതുപതി. കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധിയാണ് വെബ് സിരീസുകൾ. രണ്ട് സിരീസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി അറിയിച്ചു. വെബ് സിരീസുകൾക്ക് ഒരിക്കലും ഭാഷ ഒരു തടസ്സമല്ല. അതുകൊണ്ട് തന്നെ മറ്റു ഭാഷകളിലും സിരീസുകൾ ചെയ്യാനുള്ള ആഗ്രഹവും വിജയ് സേതുപതി പ്രകടിപ്പിച്ചു.
തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും നടൻ ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രമാണ് വിജയ് സേതുപതിയുടേത്. ചിത്രം പ്രഖ്യാപിച്ചതു മുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ്ക്കൊപ്പം മക്കൾ സെൽവത്തിന്റെയും ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക