സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ അങ്കമാലി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
പ്രത്യേക വാഹനങ്ങളിലാണ് ഇവരെ കോടതിയില്‍ എത്തിച്ചത്. ഇന്നലെ ബംഗളൂവില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയാേടെയാണ് റോഡുമാര്‍ഗം കൊച്ചിയിലെത്തിച്ചത്.
പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് യാത്രതിരിച്ച സംഘം ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. വടക്കന്ഞ്ചേരിയ്ക്കുസമീപത്തുവച്ച് സ്വപ്നയുമായി എത്തിയ വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു.
തുടര്‍ന്ന് സന്ദീപിനൊപ്പം ഒരു വാഹനത്തിലാണ് സ്വപ്നയെയും കൊച്ചിയിലെത്തിച്ചത്. വരുന്ന വഴി ഇരുവരെയും കൊവിഡ്, മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക