കണ്ണൂര്‍: കോവിഡുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിലവില്‍ 24806 പേര് നിരീക്ഷണത്തില്‍. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 72 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 221 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നാലു പേരും വീടുകളില്‍ 24418 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 18683 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17833 എണ്ണത്തിന്റെ ഫലം വന്നു. ഇനി 850 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ ജില്ലയില്‍ 44 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 748 ആയി. ഇവരില്‍ 412 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 44 പേരില്‍ വരില്‍ ഒമ്ബത് പേര് വിദേശത്ത് നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ അഗ്നി-രക്ഷാ സേനാംഗങ്ങളും 10 പേര് ഡിഎസ്സി ഉദ്യോഗസ്ഥരുമാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 17 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക