കര്‍ക്കടക മാസം കര്‍ക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കുന്നത് ശരീരിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. കര്‍ക്കിടകചികിത്സയില്‍ ഏറ്റവും പ്രധാനമാണ് ഔഷധക്കഞ്ഞി. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്കുന്നു. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാന ഉദ്ദേശം.
ഏതു കാലത്തും കർക്കിടക കഞ്ഞി കുടിക്കാം. എന്നാൽ കർക്കിടകത്തിൽ “മരുന്ന് കഞ്ഞി”ക്ക് ഗുണം വർദ്ധിക്കും. മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പ്രയോഗിക്കുന്നത്. ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ , കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.
ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാര് പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.
കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം:
* ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം.
* മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.
* കുറുന്തോട്ടി – വേര് മാത്രം
* ഉലുവ, ആശാളി ( അങ്ങാടി കടയിൽ ലഭിക്കും ) ഇവ പൊടിച്ചു ചേർക്കുക.
* കക്കുംകായ – പരിപ്പ് ( അങ്ങാടി കടയിൽ കിട്ടും ),
* ചെറുപയർ – പൊടിച്ചു ചേർക്കുക.
മരുന്നുകൾ എല്ലാം കൂടി 30gm / 60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്ത് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക