അല്ലു അര്‍ജുനെയും തമിഴ് നടന് വിജയ് സേതുപതിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കികൊണ്ട് ഹിറ്റ് മേക്കര്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രമാണ് പുഷ്പ. അല്ലു അര്ജുന് ലോക്കല്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയും അല്ലു അര്‍ജുനും ഒന്നിക്കുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് ഇപ്പോൾ സിനിമ ലോകത്തുനിന്നും പുറത്തുവന്നിരിക്കുന്ന വിവരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണമാണ് വിജയ് സേതുപതിയുടെപിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കള്ളക്കടത്ത് പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അല്ലു അര്ജുന് ലോറി ഡ്രൈവറായും വിജയ് സേതുപതി ഫോറസ്റ്റ് ഓഫീസറുടെയും വേഷത്തിലായിരുന്നു. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമന്, വെണ്ണല കിഷോര്‍, അനസൂയ ഭരദ്വരാജ്, അനീഷ് കുരുവിള എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക