കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സച്ചിന് പൈലറ്റിനെ പുറത്താക്കിയതില്‍ പ്രതികരണവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിലും സുന്ദരനായിരിക്കുന്നതിലുമല്ല കാര്യമെന്നും മറിച്ച് ഈ രാജ്യത്തിനു വേണ്ടി നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയിലെ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കടന്നു പോയ ഘട്ടങ്ങളിലൂടെ ഒരിക്കലും കടന്നു പോകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്വാറന്റൈനിലിരിക്കെ ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സനാരോയെ ഒട്ടകപക്ഷി കൊത്തി പരിക്കേല്‍പ്പിച്ചു
‘കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. പുതിയ തലമുറയെ ഞങ്ങള്‍ക്കിഷ്ടമാണ്. ഭാവി അവരുടെ കയ്യിലാണ്. ഈ പുതു തലമുറയില്‍പ്പെട്ടവര്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരുമാകുന്നു. ഞങ്ങളുടെ കാലത്തിലൂടെ അവര്‍ കടന്നു പോയിരുന്നെങ്കില്‍ അവര്‍ക്ക് പല കാര്യങ്ങളും മനസ്സിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, തനിക്ക് 106 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും 200 അംഗ സഭയില്‍ അധികാരം നിലനിര്‍ത്താന്‍ അതുമതിയെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക