കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായതായാണ് റിപ്പോർട്ടുകൾ.
കൊവിഡ് പ്രതിസന്ധിമൂലം ആറ് മാസക്കാലമായി നിര്‍ജ്ജീവമായിക്കിടക്കുന്ന സിനിമ മേഖല വീണ്ടും സജീവമാക്കാന്‍ ചൈന ഒരുങ്ങുന്നതിന്റെ സൂചനകള്‍ രാജ്യത്തിന്റെ ഫിലിം അഡ്മിനിസ്ട്രേഷനാണ് നല്‍കിയിരിക്കുന്നത്.
പാലത്തായി പീഡന കേസ്; പ്രതി പത്മരാജന് ജാമ്യം
ജൂലൈ 20 മുതല്‍ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും സജീവമാകാന്‍ പോകുന്നതിന്റെ സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയയിരിക്കും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. കൊവിഡ് ഭീഷണി കുറഞ്ഞ മേഖലകളില്‍ മാത്രമായിരിക്കും സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുക. കൊവിഡ് ഭീഷണി ഉര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നും ചൈനീസ് ഫിലിം അഡ്മിനിസ്ട്രേഷന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക