സ്ത്രീകളുടെ കഥ പറയുന്ന നിരവധി സിനിമകളും സീരീസുകളും ഹ്രസ്വ ചിത്രങ്ങളുമെല്ലാം മുൻപും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ വെബ് സീരിസുകൾ പ്രക്ഷകരുടെ മനം കവരുന്നതിനിടെ പ്രിഗ്ലി തിംഗ്സ് എത്തുകയാണ്. അഞ്ച് യുവതികളുടെ കഥ പറയുന്ന പ്രിഗ്ലി തിംഗ്സ് വെബ് സീരിസിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ട്രെയ്ലർ.
വ്യത്യസ്തവും രസകരവുമാണ് സീരീസിന്റെ കഥ. പ്രമേയത്തിലെ വ്യത്യസ്തതയും ആവിഷ്കാരത്തിലെ മനോഹാരിതയുമെല്ലാം പ്രതിഫലിക്കുന്നുണ്ട് പ്രഗ്ലി തിംഗ്സിന്റെ ട്രെയ്ലറിൽ. താരങ്ങളായ അജു വർഗീസും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് വെബ്സീരീസിന്റെ ട്രെയ്ലർ പുറത്തുവിട്ടത്.
https://www.youtube.com/watch?v=7m3_CS2D0os&feature=emb_logo
എഞ്ചൽ തോമസ്, അതിഥി ചിന്നു, ജെസ്നി അന്ന റോയി, മേഘ ജെനിൻ, അന്ന ചാക്കോ, ശ്രീജിത്ത് ബാബു എന്നിവരാണ് സീരീസിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. പ്രഗ്ലി തിംഗ്സ് ഒരുക്കുന്നത് ദിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എക്സ്ക്ലൂസിവ് ഒറിജിനൽസ് ആണ്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദു സംവിധാനം നിർവഹിക്കുന്നു. ഈ സീരിസിന്റെ നിർമാതാവ് സൽജിത് ആണ്.
‘റിയാലിറ്റി ഷോകളിലേക്ക് എന്നെ വിളിക്കാറില്ല’; കാരണം വെളുപ്പെടുത്തി ഗായിക സയനോര
പ്രതികരിക്കാൻ ഇവിടെ എഴുതുക