അമ്മയെ അവസാനമായി ഒരുനോക്കു കാണാൻ ജനാലയ്ക്കരികിൽ കാത്തിരിക്കുന്ന ഒരു മകൻ… പലസ്തീന് വെസ്റ്റ് ബാങ്കിലെ ബെയ്ത് അവയിൽ നിന്നാണ് കരളലിയിക്കുന്ന ഒരു കാഴ്ചയെത്തുന്നത്. കോവിഡ് ബാധിച്ച് ഗുരുതരവസ്ഥയില്‍ ചികിത്സയിൽ കഴിയുന്ന ജിഹാദിന്റെ മാതാവ് റസ്മി സുവൈത്തി (73) വെസ്റ്റ് ബാങ്കിലെ ഹീബ്രോൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ് ബാധിതരെ ഐസലേറ്റ് ചെയ്ത് ചികിത്സിക്കുന്നതിനാൽ ഐസിയുവിൽ കഴിയുന്ന അമ്മയെ കാണാൻ യുവാവിന് അനുമതിയുണ്ടായിരുന്നില്ല.. ഇതിനെ തുടർന്നാണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ജിഹാദ് ഒരു സാഹസത്തിന് മുതിർന്നത്.
ഇത് പുതിയ കാലത്തിന്റെ ആഭരണം; സില്‍വറിന് 15000, സ്വര്‍ണത്തിന് 2,75,000 , മാസ്കുകൾ ആഡംബരമാകുമ്പോൾ
ആശുപത്രി കെട്ടിടത്തിലൂടെ വലിഞ്ഞു കയറി അമ്മ കിടക്കുന്ന ഐസിയുവിന്റെ ജനാലയ്ക്കരികിലാണ് ഈ യുവാവെത്തിയത്. സ്നേഹനിധിയായ മകന്റെ ആ സന്ദർശനം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ആ അമ്മ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ലുക്കീമീയയ്ക്ക് ചികിത്സയിലിരിക്കെയാണ് റസ്മിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക