നിവിൻ പോളി ചിത്രം ‘1983’യിലൂടെ സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് മലയാളികളുടെ പ്രിയ താരം നിക്കി ഗൽറാണി. തമിഴ്, തെലുങ്ക് സിനിമകളിലും നിക്കി സജീവമായിരുന്നു. തനിക്കൊരു പ്രണയമുണ്ടെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിക്കി വെളിപ്പെടുത്തിയിരുന്നു.
എന്നാൽ കാമുകനാരെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ നിക്കിയും നടൻ ആദി പിനിസെട്ടിയുമായുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നതോടെ നിക്കിയുടെ കാമുകൻ ആദി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ താരം ആദി പിനിസെട്ടിയാണ് നിക്കിയുടെ കാമുകനെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചില ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണിത്.
ആദിയുമായി നിക്കി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നുൾപ്പെടെ തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ നിക്കിയുടെ ചിത്രം പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്.
ജൂലായ് 14ന് ആയിരുന്നു രവിരാജയുടെ ജൻമദിനാഘോഷം നടന്നിരുന്നത്. ചിത്രങ്ങളിൽ ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളുണ്ട്. കൊവിഡ് ലോക്ഡൗണിനിടെക്ക് ഡൗണിനിടെ ചെന്നൈയിൽ ആയിരുന്നു ചടങ്ങ് നടന്നത്.
എന്നാൽ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും നിക്കിയും ആദിയും ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. നിക്കിയും ആദിയും ഡേറ്റിങ്ങിലാണെന്ന് മുമ്പും വാർത്തകൾ വന്നിട്ടുണ്ട്. ‘യാഗവരായിനം നാ കാക്ക’, ‘മറഗാധ നാനയം’ എന്നീ സിനിമകളിലാണ് നിക്കിയും ആദിയും നായികാ നായകൻമാരായി ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക