2020 ലെ ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച് ഐസിസി. കോവിഡ് 19 പശ്ചാത്തലത്തിലാണ് തീരുമാനം. 2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. 2023 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ലോകകപ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.
മനുഷ്യരില്‍ പരീക്ഷിക്കുന്ന കൊവിഡ് വാക്സിന് ആദ്യഘട്ടം വിജയം; പ്രതീക്ഷയോടെ ലോകം
വനിതാ ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലന്റിലാണ് നടക്കേണ്ടത്. ഇത് മാറ്റിവച്ചിട്ടില്ല. മത്സരം സമയക്രമത്തില്‍ തന്നെ നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഐസിസി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ തീരുമാനമാവുകയായിരുന്നു. അതേസമയം ടി20 ലോകകപ്പ് മാറ്റി വെച്ചതോടെ ഈ മാസങ്ങളില്‍ ഐ.പി.എല്‍ നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ട്.
കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം നടക്കുന്നത്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ പാകിസ്താനും ഇംഗ്ലണ്ടുമായി മത്സരിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ മറ്റു ടീമുകളും പരമ്പരക്കെത്തുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക