കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാൾ സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.
സംസ്ഥാനത്തെ ഇപ്പോഴുള്ള കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം 739 ആണ്. തലസ്ഥാനമായ കൊൽക്കത്തയിൽ 32 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. ഇന്നലെ സംസ്ഥാനത്ത് 1112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 36 പേരും രോഗം വന്ന് മരണപ്പെട്ടു. 16,492 കോവിഡ് കേസുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. ആകെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 42,487 ആയി.
കരടിക്കു മുന്നിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥ; വൈറലായി സ്ത്രീകളുടെ വീഡിയോ
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ രോഗം വന്ന് മരണപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക