നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം ആരുടെയും കണ്ണ് നനയിക്കും. കൊവിഡ് രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന അമ്മയെ അവസാനമായി കാണാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ചിത്രമാണ് പ്രചരിക്കുന്നത്
പാലസ്തീനില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ബെയ്ത്ത്അവ സ്വദേശിയായ യുവാവാണ് അമ്മയെ ചികിത്സിക്കുന്ന ഹെബ്റോണ്‍ ആശുപത്രിയുടെ ഐസിയുവിന്റെ സമീപത്തെ മതിലിന് മുകളില്‍ കയറിയത്.
73-കാരിയായ യുവാവിന്റെ അമ്മ ക്യാന്‍സര്‍ രോഗി കൂടിയായിരുന്നു. നാലു ദിവസം മുമ്പ് അവര്‍ മരിച്ചു. അമ്മ മരിക്കുന്നത് വരെ യുവാവ് എല്ലാ ദിവസവും രാത്രിയില്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ വന്നിരിക്കുമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യുവാവും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക