സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട പ്രതികളായ സ്വപ്നയും സാരിത്തുമായും ഉള്ള ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. നാളെയും ചോദ്യം ചെയ്യല്‍ തുടരും. എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എൻ.ഐ. എ വിളിച്ചുവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക