സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോഗത്തിന് ചികിൽസയിലായിരുന്നു ഇവർ. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
സ്വര്‍ണവില 40,000ലേക്ക്, ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 600 രൂപ
ഇന്ന് മരണശേഷം സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസർകോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക