രാജ്യത്ത് കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്ര സർക്കാർ. അണ്‍ലോക്ക് 3 ന്റെ ഭാഗമായുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
സ്കൂളുകളും കോളേജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല.ജിമ്മുകള്‍ ആഗസ്റ്റ് 5 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു.
വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും.
യോഗ കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. സ്വാതന്ത്ര്യദിനാഘോഷങ്ങളും നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക