എല്ലാ രാഷ്ട്രീയ പാർട്ടികളെയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജാ ചടങ്ങിനു ക്ഷണിക്കണമെന്ന് കോൺഗ്രസ്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാ ദേശീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കണമെന്നും ഖുര്‍ഷിദ് അഭ്യർത്ഥിച്ചു.
ആഗസ്റ്റ് 5 നാണ് അയോധ്യയില്‍ ഭൂമി പൂജ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നതോടെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം അവസാനിച്ചെന്നും സല്മാന് ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക