ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ട് കഴിഞ്ഞ വര്‍ഷം സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്തത് 1.7 ബില്യണ്‍ ഡോളര്‍. വംശീയ സമത്വം, ട്രാന്‍സ് ജെൻഡറുകളുടെ അവകാശങ്ങള്‍, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കു വേണ്ടിയാണ് ഇത്രയും തുക ഇവര്‍ സംഭാവന നല്‍കിയത്.
ലോകത്തെ ഏറ്റവും ധനികനായ ബെസോസില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം തന്റെ സ്വത്തുക്കളുടെയും സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യാനുള്ള തീരുമാനത്തിലാണ് മക്കെന്‍സി സ്കോട്ട്. വിവാഹമോചന സമയത്ത് അവരുടെ ഓഹരി ഏകദേശം 36 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം സ്കോട്ട് ആമസോണില്‍ 4% ഓഹരി മാത്രം അവശേഷിപ്പിച്ചു കൊണ്ടാണ് പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ കുതിച്ചുകയറുന്നതിലൂടെ അവരുടെ സമ്പാദ്യം 60 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക