പതിനേഴു തവണ കുത്തേൽപ്പിച്ചും കാർ കയറ്റിയിറക്കിയും ഭർത്താവ് കൊലപ്പെടുത്തിയ മെറിൻ കൊലപാതകത്തിലെ കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ച് നടി അമല പോൾ. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോൾ കുറിക്കുന്നു.
‘സ്നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല വ്യക്തമാക്കുന്നു. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പോലും ചിലർ നടത്തിയ കമന്റുകൾ അമല പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തന്റെ സുഹൃത്തുക്കളിലൊരാൾ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
അമലയുടെ കുറിപ്പിൽ നിന്നും:
എന്നാൽ ഈ വാർത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. സ്േനഹമുള്ള വയലൻസ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്. ടോക്സിക് ലൗവ്.
നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക