ഉറങ്ങി കിടക്കുന്നതിനിടെ പാൻ്റിനുള്ളിൽ മൂർഖൻ പാമ്പ് കേറിയതിനെ തുടർന്ന് യുവാവ് നിന്നത് തുടർച്ചയായ 7 മണിക്കൂർ. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം. ലൗകേഷ് കുമാർ എന്ന യുവാവിന്റെ പാൻ്റിലാണ് പാമ്പ് കയറിയത്. ഏഴ് മണിക്കൂറിനു ശേഷം യുവാവിന്റെ പാൻ്റിൽ നിന്ന് പാമ്പിനെ നീക്കം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നൂറ്റാണ്ടിലൊരിക്കൽ കടന്നുവരുന്ന മഹാമാരി, കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങളോളം നിലനിൽക്കും
മിർസാപൂരിലെ സിക്കന്ദർപൂർ ഗ്രാമത്തിൽ വൈദ്യുത ജോലികൾ ചെയ്യുകയാണ് ലൗകേഷ്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും ലൗകേഷിനൊപ്പം ഉണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിച്ചതിനു എല്ലാവരും ഉറങ്ങാൻ കിടന്നു. ഇതിനിടെയാണ് പാൻ്റിനുള്ളിൽ പാമ്പ് കയറിയത്. പാമ്പ് കയറിയത് അറിഞ്ഞ ലൗകേഷ് പാമ്പ് കടിക്കാതിരിക്കാൻ കൂടുതൽ ചലനങ്ങളുണ്ടാക്കാതെ സമീപത്തുണ്ടായിരുന്ന തൂണിൽ പിടിച്ച് നിൽക്കാൻ തുടങ്ങി.
ആരോഗ്യനില തൃപ്തികരം, സോണിയ ഗാന്ധി ആശുപത്രി വിട്ടു
എന്നാൽ ആ നില്പ് ഏഴു മണിക്കൂറാണ് നീണ്ടത്. ഒടുവിൽ, വിവരം അറിഞ്ഞ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസുകാരും പാമ്പ് പിടിത്തക്കാരനും സ്ഥലത്തെത്തി. പാൻ്റിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് പാമ്പ് പിടുത്തക്കാരനാണ് ലൗകേഷിന്റെ ‘നില്പ്’ അവസാനിപ്പിച്ചത്. ഇതോടെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങി. ട്വിറ്ററിൽ പങ്കുവെക്കപ്പെട്ട, രണ്ട് മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 16300ഓളം പേരാണ് കണ്ടത്.
cobra snake enters young man jeans pant while sleeping man stand for 7 hours holding a pillar at mirzapur up @susantananda3 pic.twitter.com/6t1KsIHeTO
— Koushik Dutta (@MeMyselfkoushik) July 29, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക