കണ്ണൂരില്‍ 75 കാരിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. മനോഹരന് എന്നയാളാണ് മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി മട്ടന്നൂര്‍ പൊലീസ് പറഞ്ഞു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അതേ സമയം എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ശരീരത്തില്‍ പലയിടത്തായി മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വയോധികയ്ക്ക് ഓര്‍മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ളതായി പൊലീസ് പറഞ്ഞിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക