അമൃത സുരേഷും അനുജത്തി അഭിരാമിയും. ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് താരം. ആഘോഷത്തിന്റെ ചിത്രത്തിന് പുറമെ തന്റെ പ്രായം പറയാനും അമൃത മടിച്ചില്ല
ജന്മദിനാശംസ അറിയിച്ച എല്ലാവർക്കും നന്ദി പറയുകയും, ചില സന്ദേശങ്ങൾ വായിക്കാൻ കഴിയാതെ പോയതിൽ ക്ഷമ ചോദിച്ചും തനിക്ക് 30 വയസ്സ് തികഞ്ഞ വിവരം അമൃത ഏവരെയും അറിയിക്കുന്നു. എന്നാൽ അവിടെയാണ് അനിയത്തി അഭിരാമി കമന്റു സെക്ഷനിൽ തന്റെ പ്രായം പറഞ്ഞുകൊണ്ട് വരുന്നത്.
30 വയസ്സുള്ള ചേച്ചിയുടെ അനിയത്തിയുടെ പ്രായം 38 എന്ന് കേട്ടാൽ ആർക്കാണ് അമ്പരപ്പ് തോന്നാതിരിക്കുക? അതെ, അതെങ്ങനെ സംഭവിച്ചുവെന്നും അഭിരാമി പറയുന്നു. അഭിരാമി 37 എന്ന് പറഞ്ഞെങ്കിലും ഗൂഗിൾ നൽകുന്ന പ്രായം 38 ആണ്. ആ കണക്കു പ്രകാരം ജൂലൈ 26ന് അഭിരാമി 38കാരിയായിക്കഴിഞ്ഞു!
ഗൂഗിളിന്റെ കണക്കു പ്രകാരം പ്രായം കൂടിയ ആൾ അഭിരാമി മാത്രമല്ല. അടുത്തിടെ ആ പേരിൽ മറ്റൊരു മലയാളി താരവും വാർത്തകളിൽ നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസിനെ ഗൂഗിൾ 32 കാരിയായാണ് സെർച്ച് ഫലങ്ങളിൽ കാണിക്കുന്നത് . പക്ഷെ ഇതിലും വളരെ താഴെയാണ് റീനുവിന്റെ പ്രായം
പ്രതികരിക്കാൻ ഇവിടെ എഴുതുക