തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 66 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 125 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു 7 മരണവും സ്ഥിരീകരിച്ചു. 1234 പേര് രോഗമുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 7 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം 274,കൊല്ലം 30,പത്തനംതിട്ട 37,ഇടുക്കി 39,കോട്ടയം 51,ആലപ്പുഴ 108,എറണാകുളം 120,തൃശൂര്‍ 86,പാലക്കാട് 41,മലപ്പുറം 167,കോഴിക്കോട് 39,വയനാട് 14,കണ്ണൂര്‍ 61,കാസര്‍കോട് 128 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 528,കൊല്ലം 49,പത്തനംതിട്ട 46,ഇടുക്കി 58,കോട്ടയം 47,ആലപ്പുഴ 60,എറണാകുളം 35,തൃശൂര്‍ 51,പാലക്കാട് 13,മലപ്പുറം 77,കോഴിക്കോട് 72,വയനാട് 40,കണ്ണൂര്‍ 53,കാസര്‍കോട് 105 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് നിലവില്‍ 1,47,074 പേര് നിരീക്ഷണത്തിലുണ്ട്. 11,167 പേര് ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ 25,096 സാമ്ബിളുകള്‍ പരിശോധിച്ചു. ഇത് വരെ ആകെ 4,17,939 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതില്‍ വരാനുണ്ട്. സംസ്ഥാനത്ത് നിലവില്‍ 515 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക