തനിക്ക് കോവിഡ് പോസിറ്റീവല്ല. കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്ത്.
താൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്നും ലാറ പറഞ്ഞു. ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ലാറ ആവശ്യപ്പെട്ടു. തെറ്റായ ഈ വാര്‍ത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ലെങ്കിലും തന്റെ അടുത്ത ആളുകളില്‍ പരിഭ്രാന്തിയുണ്ടാകാന് ഇത് കാരണമായെന്നും ലാറ പറഞ്ഞു. എന്തിനാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
https://www.instagram.com/p/CDhGVqalnTn/?utm_source=ig_embed
ബ്രയാൻ ലാറക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെന്ന് മണിക്കൂറുകൾക്കുള്ളിൽ നിരവധിയാളുകളാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്. വെസ്റ്റിൻഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ച ലാറ, ടെസ്റ്റിൽ 11,953 റൺസും ഏകദിനത്തിൽ 10,405 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ലാറയുടെ പേരിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക