ടിവിഎസ് മോട്ടോർ കമ്പനി ബിഎസ് VI അപ്പാച്ചെ RTR 160 4V -യുടെ വില 1,050 രൂപ വർധിപ്പിച്ചു. മോട്ടോർസൈക്കിളിന് രണ്ട് പതിപ്പുകളുണ്ട്. RTR 160 4V ഡ്രം ബ്രേക്ക് പതിപ്പിന് ഇപ്പോൾ 102,950 രൂപകയ്ക്ക് പകരം എക്സ്-ഷോറൂം വില 104,000 രൂപയാണ് വില. ഡിസ്ക് ബ്രേക്ക് പതിപ്പിന് ഇപ്പോൾ എക്സ്-ഷോറൂം വില 106,000 രൂപയിൽ നിന്ന് 107,050 രൂപയായി ഉയർത്തിയിരിക്കുന്നു.
2020 മെയ് മാസത്തിൽ ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ വില 2,000 രൂപ വർധിപ്പിച്ചിരുന്നു. ഇത് മോഡലിന്റെ രണ്ടാമത്തെ വിലവർധനവാണ്.
159.7 സിസി, സിംഗിൾ സിലിണ്ടർ, നാല് വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നു.
പുതിയ ബിഎസ് VI RTR 160 4V 8,250 rpm -ൽ 15.8 bhp കരുത്തും 7,250 rpm -ൽ 14.12 Nm torque ഉം പുറപ്പെടുവിക്കുന്നു. താരതമ്യേന, ഫ്യുവൽ ഇഞ്ചക്റ്റഡ് ബിഎസ് IV മോഡൽ 8,000 rpm -ൽ 16.6 bhp കരുത്തും 6,500 rpm -ൽ 14.8 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.
സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നതിന് മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കും ആണ് നിർമ്മാതാക്കൾ ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക