ഡയറക്ട് ഒടിടി റിലീസിനായി ചിത്രങ്ങള്‍ നല്കുന്ന നിര്‍മ്മാതാക്കളുമായി സഹകരിക്കേണ്ട എന്ന തീയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോകി’ന്റെ നിലപാടിനെ വിമർശിച്ച് സംവിധായകന് ആഷിക് അബു. നിര്‍മ്മാതാവ് ആന്റോ ജോസഫിന് പ്രസ്തുത നിലപാടില്‍ മാത്രം ഇളവനുവദിച്ചതിനെതിരെയും ആഷിക് വിമര്‍ശിച്ചു.
‘ലോകം മുഴുവനുള്ള മനുഷ്യര്‍ ഒരു മഹാവ്യാധിയെ അതിജീവിക്കാന്‍ പൊരുതുമ്പോള്‍ കേരളത്തില്‍ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവര്‍ക്ക് പണികിട്ടും. സിനിമ തീയറ്റര്‍ കാണില്ല. ജാഗ്രതൈ!’, ആഷിക് അബു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/AashiqAbuOnline/photos/a.346311632204619/1721501241352311/
തങ്ങളുടെ സിനിമകള്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുമായി ഇനി മേലില്‍ സഹകരിക്കേണ്ട എന്നായിരുന്നു സംഘടന നേരത്തേ സ്വീകരിച്ച നിലപാട്. എന്നാൽ, ആന്റോ ജോസഫ് നിര്‍മ്മിച്ച ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് മാത്രം ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. അതേസമയം, ചിത്രം തീയേറ്റര്‍ റിലീസിനു മുന്‍പ് പൈറസി നേരിട്ടതിനാല്‍ ഇനിയും റിലീസ് വൈകുന്ന പക്ഷം അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക