റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള ‘അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യുട്ടി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത്. സുഷാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു അർണബിന്റെ വിലയിരുത്തൽ.
‘ബോളിവുഡ് സിനിമ മേഖല മുഴുവൻ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണ്. ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖല കൂടിയാണ് ബോളിവുഡ്. ദിവ്യ ഭാരതി, ജിയാ ഖാന് , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള് ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു..’ എന്നായിരുന്നു അർണബിന്റെ പ്രസ്താവന.
Here is the first look of ARNAB: The News Prostitute https://t.co/kfKF3xgZTy
— Ram Gopal Varma (@RGVzoomin) August 12, 2020
25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇതെന്നും സഹവാര്യങ്ങളെല്ലാം വ്യത്യസ്തമാണെന്നും രാം ഗോപാൽ വർമ്മ പറഞ്ഞു. എന്നാൽ, അര്‍ണബിന്റെ ചിന്തയില്‍ എല്ലാം ഒന്നാണ്. സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. അർണബിന്റെ ഈ സ്വഭാവം തന്നെയാണ് ഇത്തരമൊരു സിനിമയെടുക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക