കഴിഞ്ഞ വര്‍ഷം പടര്‍ന്ന് കത്തിയ ആമസോണ്‍ കാടുകളില്‍ വീണ്ടും തീ പടര്‍ന്നു. ലോകത്തിന്റെ ശ്വാസകോശം എന്ന് വിശേഷിക്കപ്പെട്ടിരുന്ന ആമസോണ്‍ കാടുകളില്‍ അടുത്ത കാലങ്ങളിലായി വര്‍ദ്ധിച്ച കാട്ട് തീ ഏറെ ആശങ്കയാണ് ലോകത്ത് ഉയര്‍ത്തിയത്.
ഓക്സിജന്റെ അളവ് കുറയുന്നതിനും കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവും ലോകത്ത് സൃഷ്ടിക്കാന്‍ പോകുന്ന ദുരന്തമുഖം ഏറെ ആശങ്കയോടെയാണ് പ്രകൃതി സ്നേഹികള്‍ കണ്ടിരുന്നത്. സ്വാഭാവികമായ കാട്ടു തീയല്ലെന്നും വനസമ്ബത്ത് കൊള്ളയടിക്കാനായെത്തിയ മാഫിയകള്‍ സൃഷ്ടിക്കുന്ന തീയാണിതെന്നും രാജ്യത്ത് നിന്ന് തന്നെ ആരോപണം ഉയര്‍ന്നു. ഈ വനമാഫിയയ്ക്ക് ബോണ്സാരോയുമായി ബന്ധമുണ്ടെന്ന് വരെ ആരോപണം ശക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം മാസങ്ങളോളം നിന്ന് കത്തിയ ആമസോണ്‍ കാടുകളില്‍ വീണ്ടും കാട്ടുതീ പടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക