ജില്ലാ പൊലീസ് മേധാവിക്കു പിന്നാലെ കലക്ടർ കെ. ഗോപാലകൃഷ്ണനും കോവിഡ് പോസിറ്റീവ്. സബ് കലക്ടർ, എഎസ്പി തുടങ്ങിയ 21 പേരുടെ ഫലം പോസിറ്റീവായതോടെ ഇവരെ ചികിൽസയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.
കരിപ്പൂർ വിമാനത്താവള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പടെ ക്വാറന്റീനിലായിരുന്നു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ ഫലം ഇന്നലെ പോസിറ്റീവ് ആയതിനെത്തുടർന്ന് അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക