ബാര്‍ക്കിന്റെ ഓഗസ്ത് ആദ്യവാരത്തിലെ ന്യൂസ് ചാനല്‍ റേറ്റിംഗ് പ്രസിദ്ധീകരിച്ചു. ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. മാധ്യമങ്ങളെ ബഹിഷ്ക്കരിക്കലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപ പ്രചരണവും നടക്കവേയാണ് ചാനല്‍ റേറ്റിംഗ് പ്രസിദ്ധീകരിച്ചത്
സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബഹിഷ്ക്കരണം പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ കുറച്ചു മാസങ്ങളായി രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് ഒന്നാം സ്ഥാനത്തെത്താന്‍ സഹായമായില്ല. 24 ന്യൂസ് ഈ വാരത്തിലും രണ്ടാം സ്ഥാനത്ത് തന്നെയാണ്.മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസ് ആണ്. നാലാം സ്ഥാനത്ത് ജനം ടി.വിയാണ്. മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച അതി നിര്‍ണായകം; രോഗബാധ പാരമ്യത്തില്‍, ദിവസം 20,000 വരെ രോഗികള്‍
സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബഹിഷ്ക്കരണം പ്രഖ്യാപിച്ചതിന് ശേഷം കൈരളി ന്യൂസിന് വേണ്ടി വലിയ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഈ പ്രചരണം കൈരളി ടി.വിയെ ആദ്യ അഞ്ചിലിടം നേടാന്‍ സഹായിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക