ടിക്ക്ടോക്ക് റിലയൻസ് വാങ്ങിയേക്കുമെന്ന് സൂചന. ടിക്ക്ടോക്കിൽ നിക്ഷേപത്തിനായി മുകേഷ് അംബാനിയെ സമീപിച്ചു എന്നാണ് റിപ്പോർട്ട്. ടിക്ക്ടോക്ക് സി.ഇ.ഒ കെവിന് മേയര്‍ റിലയൻസ് സിഇഒ മുകേഷ് അംബാനിയുമായി ചർച്ച നടത്തിയെന്നും 5 ബില്ല്യൺ രൂപയ്ക്ക് ടിക്ക്ടോക്ക് വാങ്ങാൻ ധാരണയായി എന്നുമാണ് റിപ്പോർട്ട്.
ഇരു കമ്പനികളും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്നും തീരുമാനമൊന്നും ആയിട്ടില്ലെന്നും മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ആപ്പ് നിരോധിച്ചത് ടിക്ക്ടോക്കിന് കനത്ത തിരിച്ചടി ആയിരുന്നു. ഇന്ത്യക്ക് പിന്നാലെ അമേരിക്ക കൂടി നിരോധിക്കാൻ തീരുമാനിച്ചതോടെ ടിക്ക്ടോക്കിന് പിടിച്ചു നിൽക്കാൻ സാധിക്കാതെയായി.
ഇന്ത്യയിലേക്ക് തിരിച്ചുകയറാൻ ടിക്ക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് റിലയൻസിനെ സമീപിച്ചത്. നേരത്തെ, മൈക്രോസോഫ്റ്റിനെയും ബറ്റ്ഡാൻസ് സമീപിച്ചിരുന്നു എങ്കിലും നീക്കം പരാജയപ്പെട്ടു. ഇതോടെ ആപ്പിന്റെ നില പരുങ്ങലിലാണ്.
പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ഡേറ്റാ സുരക്ഷയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക