ഇന്ന് കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത 106 പേരിൽ 104 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1372 ആയി.
ഫോർട്ട് കൊച്ചി ലാർജ് ക്ലസ്റ്ററിൽ സ്ഥിതി അതീവ ഗുരുതരമാണ്. 32 പേർക്കാണ് സമ്പർക്കം വഴി രോഗമുണ്ടായത്. ഫോർട്ട് കൊച്ചി (10), മട്ടാഞ്ചേരി (19), പള്ളുരുത്തി (3) എന്നിങ്ങനെയാണ് ലാർജ് ക്ലസ്റ്ററ്റിലെ കണക്ക്. കിഴക്കൻ മേഖലയായ വെങ്ങോലയിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കീരംപാറ (4), കോട്ടുവള്ളി (7) ,നെല്ലിക്കുഴി (3) എന്നിങ്ങനെ കിഴക്കൻ മേഖലകളിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. നാല് നാവികസേനാ ഉദ്യോഗസ്ഥർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക