സച്ചിന് പൈലറ്റ് മുന്നോട്ടുവെച്ച പ്രശ്നം പരിഹരിക്കാന്‍ രാജസ്ഥാനില്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സച്ചിന് പൈലറ്റിന് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി അജയ് മാക്കന് എന്നിവരാണ് സമിതി അംഗങ്ങള്‍.
ടിക് ടോക്കിനു ശേഷം അലിബാബയെയും നിരോധിക്കാൻ ട്രംപ്; കൂടുതല്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചേക്കും
കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന് രാജസ്ഥാന്റെ ചുമതലയും നല്കി. അവിനാശ് പാണ്ഡയെ മാറ്റിയാണ് അജയ് മാക്കന് ചുമതല നല്‍കിയത്. സച്ചിൻ പൈലറ്റ് നൽകിയ ഉറപ്പിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക