മോഹന്‍ലാലിനെ അധിക്ഷേപിച്ച് സ്കിറ്റ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ ഫ്ളവേഴ്സ് ടി.വി മാപ്പ് പറഞ്ഞു. മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.
ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമക്കൊരു സ്വതന്ത്ര സംവിധായിക
ഫ്ളവേഴ്സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലായിരുന്നു മോഹന്‍ലാലിനെ ലാലപ്പന് എന്ന് വിളിച്ച് അധിക്ഷേപിച്ചത്. മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്ളവേഴ്സ് ചാനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക