കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.
കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേര്‍ക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് 6, കൊണ്ടോട്ടി മേഖലയില്‍ നിന്ന് 4 വീതവുമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കരിപ്പൂരില്‍ രക്ഷ പ്രവര്‍ത്തനം നടത്തിയ മൂന്നുപേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതേസമയം, മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക