സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി.
ബുധനാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞതിനു പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. ഇതോടെ രണ്ടു ദിവസത്തിനിടെ മാത്രം പവന് 1,360 രൂപയുടെയും ഗ്രാമിന് 170 രൂപയുടെയും ഇടിവാണു രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക