ഗാലക്സി ‘എം’ സീരീസിൽ ഗാലക്സി എം51 എന്ന പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഈ ഹാൻഡ്സെറ്റിന് ഇതിനകം തന്നെ ഒന്നിലധികം മൊബൈൽ ഓതന്റിക്കേഷൻ പ്ലാറ്റ്ഫോമുകളിൽ സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിവൈസ് അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോൺ 7,000 mAh ബാറ്ററി യൂണിറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുക. വിപണിയിലുള്ള ഗാലക്സി എം30, ഗാലക്സി എം31 എന്നീ ഡിവൈസുകളിൽ നൽകിയിട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് എം51ലും പ്രതീക്ഷിച്ചിരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 7,000 എംഎഎച്ച് എന്ന വമ്പൻ ബാറ്ററിയുമായി മിഡ് റെഞ്ച് ഡിവൈസ് പുറത്തിറക്കുന്ന ആദ്യത്തെ ബ്രാൻഡായിരിക്കും സാംസങ്.
ഗാലക്സി എം51 സ്മാർട്ട്ഫോണിൽ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്സി എം51 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനലായിരിക്കും ഉണ്ടായിരിക്കുക.
ഈ ഡിസ്പ്ലേ എഫ്എച്ച്ഡി+ റസലൂഷനോടെയായിരിക്കും നൽകുക. ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക