ഓഗസ്റ്റ് 27-ന് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. എന്നാൽ ഉൽപ്പന്നത്തിന്റെ പേരും മറ്റ് വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇത് പുതിയതായി നിർമിച്ച ഒരു 200 സിസി മോട്ടോർസൈക്കിൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന പുത്തൻ മോഡൽ ഹോണ്ട CB ഹോർനെറ്റ് 200R എന്നറിയപ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്.
CB ഹോർനെറ്റ് 160R-ന്റെ ബിഎസ്-VI പതിപ്പ് ഹോണ്ട ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനാൽ പുതിയ 200 സിസി മോട്ടോർസൈക്കിൾ ഹോർനെറ്റിന്റെ പിൻഗാമിയായാകും വിപണിയിൽ ഇടംപിടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക