സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1777 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്ക്കമുലം. ഇതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 411 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
കേരളത്തിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 603 ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ നെടുംകുന്നം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പനച്ചിക്കാട് (18), കുമരകം (7), ഇരാറ്റുപേട്ട (9, 11, 12), തീക്കോയി (13), രാമപുരം (7, 8), ഉഴവൂര്‍ (12), കൊല്ലം ജില്ലയിലെ നെടുമ്പന (17), ശൂരനാട് സൗത്ത് (5), പേരയം (4, 5), പെരിനാട് (1, 2, 20), മേലില (9), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2), ആലക്കോട് (സബ് വാര്‍ഡ് 2), കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ചക്കുപള്ളം (സബ് വാര്‍ഡ് 4, 5, 6),
കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), ബെള്ളൂര്‍ (7), പനത്തടി (7, 8, 14), തൃശൂര്‍ ജില്ലയിലെ എറിയാട് (13), മാടക്കത്തറ (സബ് വാര്‍ഡ് 4), തെക്കുംകര (13), എറണാകുളം ജില്ലയിലെ നെടുമ്പാശേരി (18), കൂവപ്പടി (4), പെരുമ്പാവൂര്‍ (21), വയനാട് ജില്ലയിലെ നെന്മേനി (15 (സബ് വാര്‍ഡ്), 18, 19, 20), കോട്ടത്തറ (7, 8), ആലപ്പുഴ ജില്ലയിലെ കൈനകരി (10), നെടുമുടി (2), തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം (1, 10), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12), പത്തനംതിട്ട ജില്ലയിലെ നിരണം (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (വാര്‍ഡ് 1, 2, 11), മങ്കര (9), തച്ചമ്പാറ (1, 10, 12), കോട്ടായി (3, 9), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (10, 15), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (11), ആലപ്പുഴ ജില്ലയിലെ കുത്തിയതോട് (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 607 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക