സംസ്ഥാനത്ത് കോവിഡിന്റെ സാമൂഹ്യ വ്യാപനമറിയാന്‍ ഐസിഎംആര്‍ രണ്ടാംഘട്ട പഠനം തുടങ്ങി പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച് ഐസിഎംആര്‍ പഠനം നടത്തുന്നത്. തിരുവനന്തപുരം, മലപ്പുറം ഉള്‍പ്പടെയുള്ള ജില്ലകള്‍ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പഠനം .
തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സഹായത്തോടെ 25 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായാണ് കേരളത്തിലും സാമൂഹിക വ്യാപനമറിയാന്‍ ഐസിഎംആര്‍ സംഘം എത്തിയത്.
ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള കോവിഡ് പ്രതിരോധ നടപടികള്‍.
നേരത്തെ ഐസിഎംആര്‍ 1200 ആളുകളില്‍ നടത്തിയ പഠനത്തില്‍ നാല് പേരില്‍ മാത്രമാണ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവര്‍ക്ക് ചികിത്സയില്ലാതെ തന്നെ കോവിഡ് ഭേദമായി. സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പഠനം നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക