സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ആരില്‍നിന്നും ഉണ്ടാകരുതെന്നും കെ സി വേണുഗോപാല്‍. 52 പേരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തത്. സോണിയ ഗാന്ധി പാര്‍ട്ടിക്ക് നല്കിയ കത്തും, ചില നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്കിയ കത്തും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തിട്ടുണ്ട്.
യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു
സോണിയ ഗാന്ധിയോട് എഐസിസി സമ്മേളനം വരെ തുടരണമെന്ന് അഭ്യർത്ഥിച്ചതായും കെ സി വേണഗോപാല്‍ കൂട്ടിച്ചേർത്തു. അതേസമയം,
പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുണ്ടാകുമെന്നും എന്നാൽ, പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം സോണിയ ഗാന്ധി നല്‍കിയതായും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം. അതേസമയം, സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക