പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അപ്പീലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ , ജസ്റ്റിസ്.സി.ടി.രവികുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്.
വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ഒക്ടോബറിലാണ് പെരിയ കേസ് സിബിഐയ്ക്ക് കൈമാറാൻ സിംഗിൾ ബഞ്ച് ഉത്തരവിടുന്നത്.
എന്നാൽ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതോടെ അന്വേഷണം വഴിമുട്ടി. അപ്പീലിന്മേലുള്ള വാദം നവംബറിൽ തന്നെ പൂർത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക