കോവിഡിനെ തുടർന്ന് തിരികെയെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേർക്ക് വിതരണം ചെയ്തു.
ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസികൾക്കാണ് സഹായം ലഭ്യമാക്കിയത്. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു.
ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.ബാക്കി അപേക്ഷകരിൽ അർഹരായവർക്ക് വൈകാതെ തുക കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക