സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ നടത്തുന്ന വിവിധ ദൃശ്യമാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്, മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്ങ് ( യോഗ്യത – പ്ലസ് ടു ), അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി (യോഗ്യത എസ് എസ് എല്‍ സി ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 2020 ആഗസ്ത് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2721917, 8547720167.
പ്രതികരിക്കാൻ ഇവിടെ എഴുതുക