സ്വർണ വിലയിൽ ഇടിവും ഉയർച്ചയും തുടരുമ്പോൾ ഓണ വിപണിയിലും അത് ഉണർവുണ്ടാകുന്നതായി വ്യാപാരികൾ. സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയുണ്ടായിരുന്നു. ആഗസ്ത് ഏഴിന് 5250,42000 എന്ന റിക്കാർഡ് സ്വർണ വിലയിൽ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി 74.38 ലെത്തിയിട്ടുണ്ട്.
1900 ഡോളർ വിലനിലവാരത്തിൽ നിന്നും താഴോട്ട് പോയാൽ വില ഇനിയും കറഞ്ഞേക്കാം. ചാഞ്ചാട്ടം തുടർന്നാൽ 1930, 1940 ഡോളറായി വർദ്ധിക്കുകയും ചെയ്യാം. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. 26.27 ഡോളർ. ഇപ്പോൾ സംസ്ഥാനത്ത് ഓണവിപണിയിൽ വലിയ ചലനങ്ങളുണ്ട്. രാത്രി 9 മണി വരെ പ്രവർത്തിക്കാമെന്ന അനുമതിയും വിപണിക്ക് ഗുണകരമാണ്. വിലക്കുകളിൽ ഇളവുകൾ പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക