40,000 ടെസ്റ്റ് റണ്‍സുകള്‍ വരും സച്ചിന്, സംഗക്കാര, കാലിസ് എന്നിവര്‍ വാരിക്കൂട്ടിയ റണ്‍സുകള്‍ ചേര്‍ത്തു വെച്ചാല്‍. മൂവരും അരങ്ങു വാണിടത്ത് ഇവര്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന ബൗളറാണ് ആന്ഡേഴ്സന്. 600 വിക്കറ്റ് നേട്ടത്തിലേക്ക് ആന്ഡേഴ്സന് എത്തി നില്ക്കുമ്പോള് ഈ വമ്പന്മാരെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതിന്റെ നേട്ടം ഇംഗ്ലണ്ട് പേസറിന്റെ പേരിലാണ്…
കരിയറില്‍ 9 തവണയാണ് ആന്ഡേഴ്സന് മുന്പില് സച്ചിന് വീണത്. ടെസ്റ്റില്‍ മറ്റാരുടേയും മുന്പില് സച്ചിന് ഇത്രയും വട്ടം വീണിട്ടില്ല. 2006ലെ മുംബൈ ടെസ്റ്റില്‍, 2007ലെ പര്യടനത്തില്‍ ലോര്‍ഡ്സില്‍ സച്ചിനെ വീഴ്ത്തിയ ആന്ഡേഴ്സന് രണ്ട് വട്ടം ഓവലിലും വിക്കറ്റ് വേടി. 2008ല്‍ മൊഹാലി ടെസ്റ്റിലും, 2011ല്‍ ലോര്‍ഡ്സിലും ട്രെന്റ്ബ്രിഡ്ജിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ആന്ഡേഴ്സന് മുന്പില് മറുപടിയുണ്ടായില്ല.
2012ല്‍ കൊല്‍ക്കത്ത ടെസ്റ്റിലും നാഗ്പൂര്‍ ടെസ്റ്റിലും സച്ചിനെ വീഴ്ത്തി ആന്ഡേഴ്സന് ആധിപത്യം ഉറപ്പിച്ചു. സംഗക്കാരയെ ലങ്കയില്‍ വെച്ച് മൂന്ന് വട്ടവും ഇംഗ്ലണ്ടില്‍ വെച്ച് നാല് വട്ടവും ആന്ഡേഴ്സന് വീഴ്ത്തി. കാലിസിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതില്‍ ഷെയിന്‍ വോണിന് ഒപ്പമാണ് ആന്ഡേഴ്സന്്റെ സ്ഥാനം.
പുതു തലമുറയിലെ ഹീറോയായ കോഹ്ലിയെ അഞ്ച് വട്ടം വീഴ്ത്തിയും ആന്ഡേഴ്സന് തന്റെ മികവ് തുടരുന്നു. സ്റ്റീവ് സ്മിത്തും, വില്യംസണും നിരവധി വട്ടം ആന്ഡേഴ്സന് മുന്പില് വീണു. എതിര് നിരയിലെ പ്രമുഖ കളിക്കാരുടെ വിക്കറ്റ് വീഴ്ത്തി താന്‍ എത്രമാത്രം വ്യത്യസ്തനാണ് എന്ന് തെളിയിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക